കേന്ദ്ര മന്ത്രിയായതിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യചിത്രം ‘ഒറ്റക്കൊമ്പൻ’ ചിത്രീകരണം ആരംഭിച്ചു

തിരുവനന്തപുരം  : മധ്യ തിരുവതാംകൂറിലെ മീനച്ചില്‍ താലൂക്കിലെ പാലായും പരിസരങ്ങളിലും ഒരു കാലത്ത് തന്റെ കൈപ്പിടിയില്‍ ഒതുക്കിയ കടുവാക്കുന്നേല്‍ കുറുവച്ചൻ, കുറുവച്ചന്റെ കഥ കൗതുകവും, ആശ്ചര്യവുമൊക്കെ നല്‍കിക്കൊണ്ട് പ്രേക്ഷകർക്കു മുന്നിലെത്തുകയാണ്
‘ഒറ്റക്കൊമ്പൻ’ എന്ന ചിത്രത്തിലൂടെ.

സുരേഷ് ഗോപിയാണ് ചോരത്തിളപ്പുള്ള ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീഗോകുലം ഗോപാലൻ നിർമിച്ച്‌ നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിയേഴ് വെള്ളിയാഴ്‌ച്ച തിരുവനന്തപുരത്ത് പൂജപ്പുര സെൻട്രല്‍ ജയിലില്‍ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തില്‍ വച്ച്‌ ലളിതമായ ചടങ്ങോടെ ആരംഭിച്ചു.

ചലച്ചിത്ര പ്രവർത്തകരും, അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ നിർമ്മാതാവ്  ടോമിച്ചൻ മുളകുപാടം  ഭദ്രദീപം തെളിയിച്ചു   തുടർന്ന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടൻ്റ് സനില്‍ കുമാർ, സെൻട്രല്‍ ജയില്‍ സൂപ്രണ്ട് ബിനോദ് ജോർജ്, ഡെപ്യൂട്ടി സൂപ്രണ്ട് കിച്ചി എന്നിവരും ഈ ചിത്രത്തിന്റെ അറിയറ പ്രവർത്തകരും ചേർന്ന് ദീപം തെളിയിക്കൽ ചടങ്ങ് പൂർത്തീകരിച്ചു.

പ്രമുഖ നടൻ ബിജു പപ്പൻ സ്വിച്ചോണ്‍ കർമ്മവും തിരക്കഥാകൃത്ത്, ഡോ. കെ. അമ്പാടി ഐ ഏ എസ് ഫസ്റ്റ് ക്ലാപ്പും നല്‍കി. മാർട്ടിൻ മുരുകൻ, ജിബിൻ ഗോപിനാഥ് എന്നിവരടങ്ങുന്ന ആദ്യരംഗത്തോടെയാണ് ചിത്രീകരണമാരംഭിച്ചത്.

മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് മാത്യൂസ് തോമസ് ഒറ്റക്കൊമ്പനിലൂടെ സ്വതന്ത്ര സംവിധായകനാകുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!