ജയ്പൂർ : 10 വർഷത്തിനിടെ വിവിധ പുരുഷന്മാരെ വിവാഹം കഴിക്കുകയും അവരില്‍ നിന്ന് ഒത്തുതീർപ്പിന്റെ ഭാഗമായി ഒന്നേകാല്‍ കോടി തട്ടിയെടുക്കുകയും ചെയ്ത സ്ത്രീ പോലീസ് പിടിയിൽ.
ഉത്തരാഖണ്ഡുകാരിയായ നിക്കി എന്ന സീമയാണ് പോലീസ് അറസ്റ്റിലായത്.
2013-ലാണ് ഇവർ വിവാഹ വ്യവസായം തുടങ്ങുന്നത്.
ആഗ്രയില്‍ നിന്നുള്ള വ്യവസായി ആണ് ആദ്യ ഇര. കുറച്ചു നാളുകള്‍ക്ക് ശേഷം അയാളുടെ കുടുംബത്തിന്റെ പേരില്‍ കേസ് കൊടുക്കുകയും ഒത്തുതീർപ്പിന്റെ ഭാഗമായി 75 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു.
പിന്നീട് 2017-ല്‍ ഗുരുഗ്രാമില്‍ നിന്നുള്ള ഒരു സോഫ്റ്റ്വെയർ എൻജിനീയറെ സീമ വിവാഹം കഴിക്കുകയും പിന്നീട് ഇയാളുമായി വേർപിരിഞ്ഞതിന് ശേഷം 10 ലക്ഷം രൂപ സെറ്റില്‍മെന്റായി വാങ്ങുകയും ചെയ്തു. 2023-ല്‍ ജയ്പുർ ആസ്ഥാനമായുള്ള ഒരു ബിസിനസുകാരനെ ഇവർ വിവാഹം കഴിച്ചു. എന്നാല്‍ താമസിയാതെ 36 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും പണവും തട്ടിയെടുത്തു അവരുടെ വീട്ടില്‍ നിന്ന് ഇവർ കടന്നു.
വീട്ടുകാർ കേസ് കൊടുത്തതിനെത്തുടർന്നാണ് ജയ്പൂർ പോലീസ് സീമയെ അറസ്റ്റ് ചെയ്തത്. പോലീസ് അന്വേഷണത്തില്‍ സീമ മാട്രിമോണിയല്‍ സൈറ്റുകളില്‍ നിന്നാണ് തട്ടിപ്പിനിരയായവരെ ഇവർ കണ്ടെത്തിയത്.
വിവാഹം വ്യവസായമാക്കിയ ഉത്തരാഖണ്ഡ് വനിത പിടിയിൽ
