പാമ്പാടി : സാമൂഹ്യ പ്രവർത്തനരംഗത്ത് ഇടുറ്റ സംഭാവനകൾ നൽകുന്ന വിശിഷ്ട വ്യക്തിത്വത്തിന് പാമ്പാടി ഗ്രാമസേവിനി റെസിഡൻ്റ്സ് അസോസിയേഷൻ പത്തു വർഷത്തിലൊരിക്കൽ നൽകുന്ന “കർമ്മ ശ്രേഷ്ഠാ’ പുരസ്കാരം സഹകരണ – ദേവസ്വം തുറമുഖ വകുപ്പു മന്ത്രി വി.എൻ വാസവന് ഡിസംബർ 22 ഉച്ചകഴിഞ്ഞ് 3.30 ന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സാമൂഹ്യ സേവനം – രാഷ്ടീയം – സാംസ്കാരികം തുടങ്ങിയ മേഖലകളിൽ നാളുകളായി മാതൃകാപരവും ശ്രദ്ധേയവുമായ സംഭാവനകൾ തുടർച്ചയായി നടത്തി വരുന്നതിനാണ് ഒരു ഗ്രാമത്തിൻ്റെ കയ്യൊപ്പായ ഈ ദശവത്സര ഉപഹാരം സമർപ്പിക്കുന്നത്.
അഴിമതി രഹിതവും നീതിബോധത്തോടെ യുമുള്ള രാഷ്ട്രീയ പ്രവർത്തനം , നാടിൻ്റെ പുരോഗതിയെ ലാക്കാക്കിയുള്ള നിരന്തര പരിശ്രമങ്ങൾ സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടിയുള്ള കരുതൽ, മനുഷ്യത്വം, രാജ്യതാല്പര്യത്തിനുള്ള മുൻഗണനാ മനോഭാവം എന്നീ സവിശേഷതകൾ പരിഗണിച്ചാണ് വി.എൻ. വാസവന് ഈ പുരസ്കാരം സമ്മാനിക്കുവാൻ ഗ്രാമസേവിനിയുടെ ഏഴംഗ പുരസ്കാര സമിതി നിശ്ചയിച്ചത്. ഏഴുപേർ മുന്നൂറിലധികം പേരുമായി ആശയവിനിമയം നടത്തിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
ഗ്രാമസേവിനിയുടെ പത്താം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ഡിസംബർ 22ന് ഉച്ചകഴിഞ്ഞ് 3.30 ന് പാമ്പാടി മൂലക്കര ഐക്യവേദി ഹാളിൽ (പ്രൊഫ ജോർജ് വർക്കി നഗർ) ഗ്രാമസേവിനി പ്രസിഡൻ്റ് അഡ്വ കെ.ആർ രാജൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ വച്ച് കോട്ടയം എം.പി. അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. കർമ്മശേഷ്ഠാ പുരസ്കാരം വി.എൻ വാസവന് സമ്മാനിക്കും.
ഫലകവും, പ്രശസ്തി പത്രവും , പൊന്നാടയും ചേർന്നതാണ് പുരസ്കാരം .
വാർഷിക സമ്മേളനത്തിൽ പാമ്പാടിയിലെ സഹകരണ – വിഭ്യാഭ്യാസ – സാംസ്കാരിക രാഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ആദരിക്കും. റവ: ഫാദർ കുര്യാക്കോസ് കടുവുംഭാഗം, സി.എം. മാത്യു ചേനേപ്പറമ്പിൽ, ജോർജ് ഏബ്രഹാം തിടുതിടുപ്പിൽ, ഗിരീഷ് കോനാട്ട്, കെ.പി. ഗോപാലകൃഷ്ണൻ നായർ സൗപർണിക , കെ.എ ഏബ്രഹാം കിഴക്കയിൽ, കെ.എസ് കുര്യാക്കോസ്, കുളത്താമാക്കൽ, എന്നിവരെയാണ് ആദരിക്കുന്നത്.
സമൂഹത്തിൽ ‘പരസ്പര സഹകരണ ത്തിൻ്റെയും , സാമൂഹ്യ നന്മയുടെയും, കാരുണ്യത്തിൻ്റെയും എന്നും നിലനിലക്കണം എന്ന സന്ദേശമാണ് ഇവരെ ആദരിക്കുന്നതിലൂടെ നൽകുന്നത്.
പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ പ്രതിഭകളെ ആദരിച്ച് മുഖ്യ പ്രഭാഷണം നടത്തും. കേരള കർഷക കടാശ്വാസ കമ്മീഷൻ അംഗമായി സംസ്ഥാന സർക്കാർ നിയമിച്ച ഗ്രാമസേവിനി പ്രസിഡൻ്റ് അഡ്വ. കെ.ആർ. രാജന് മന്ത്രി ഉപഹാരം നൽകും.
ഗ്രാമസേവിനി വൈസ് പ്രസിഡൻ്റ് ആയിരുന്ന അകാലത്തിൽ അന്തരിച്ച ആർ. വാസുദേവൻ നായരുടെ (മാളിയേക്കൽ കുട്ടൻ ചേട്ടൻ ) ഛായാ ചിത്രം എം.പി. അനാഛാദനം ചെയ്യും.
പാമ്പാടി പഞ്ചായത്തു മെംബർ അനീഷ് പി.വി. ആശംസാ പ്രസംഗം നടത്തും
തോമസ് ലാൽ നന്ദി പറയും.
ഗ്രാമസേവിനി അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും നടക്കും.
ഗ്രാമസേവിനി പ്രസിഡൻ്റ് അഡ്വ. കെ. ആർ. രാജൻ സെക്രട്ടറി ജി. വേണുഗോപാൽ ,ട്രഷറർ പി.ആർ. അജിത് കുമാർ, കുര്യാക്കോസ് ഈ പ്പൻ, റ്റി.ബി. രബിന്ദ്രനാഥൻ നായർ, സുനിൽ പുളിന്താനം , ലാൽ തോമസ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
