എറണാകുളം ലോ കോളേജിന് മുൻപിൽ വാനും കാറും കൂട്ടിയിടിച്ച് ഒരു മരണം. വാൻ ഡ്രൈവർ വടുതല സ്വദേശി ജോണിയാണ് മരിച്ചത്.
കാർ ഡ്രൈവർ എറണാകുളം തമ്മനം സ്വദേശി ഷമീറിനെ (34) പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കാർ അമിത വേഗതയിലാരുന്നുവെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾ പറഞ്ഞു.