റോഡിന് നടുവിൽ വാഹനം നിർത്തി അഭ്യാസം…മാറ്റാൻ പറഞ്ഞ പൊലീസിനുനേരെ ആക്രമണം… ആലപ്പുഴ സ്വദേശികൾ പിടിയിൽ

തൃപ്പൂണിത്തുറ : പനങ്ങാട് പൊലീസിന് നേരെ അതിക്രമം.മദ്യലഹരിയിലായിരുന്ന ഏഴംഗ സംഘം പൊലീസിനെ ആക്രമിക്കുകയായിരുന്നു. മദ്യപിച്ച് വാഹനത്തിന് മുകളിൽ കയറിയുള്ള അഭ്യാസ പ്രകടനം ചോദ്യം ചെയ്തതാണ് പ്രകോപനം. ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശികൾ ആണ് പ്രതികൾ.

പുലർച്ചെ 1.45ഓടെ കുമ്പളം പാലത്തിന് സമീപം റോഡിന് നടുവിൽ വാഹനം നിർത്തിയായിരുന്നു അഭ്യാസ പ്രകടനം. അതുവഴി വന്ന പട്രോളിംഗ് സംഘം ഇവരോട് മാറാൻ ആവശ്യപ്പെട്ടപ്പോൾ അസഭ്യം പറഞ്ഞു. തുടർന്ന് ഷർട്ടിന് കുത്തിപ്പിടിക്കുകയും മർദിക്കുകയും ചെയ്തെന്ന് പൊലീസ് പറയുന്നു.

തുടർന്ന് കൂടുതൽ പൊലീസെത്തി പ്രതികളെ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!