കോട്ടയം : ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഐ സി എച്ച് ഹോസ്പിറ്റൽ കോമ്പൗണ്ടിൽ നിന്നും പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിൾ മോഷ്ടിച്ച പ്രതിയെ പൊലീസ് പിടികൂടി.
മോട്ടോർ സൈക്കിൾ മോഷ്ടിച്ച ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയായ എറണാകുളം ജില്ലയിൽ ഇരുമ്പനം കരിങ്ങാച്ചിറ ഭാഗത്ത് മാംന്നുള്ളില്‍ വീട്ടിൽ ജോസ് എംപി-യെ(68) കൂത്താട്ടുകുളം ഭാഗത്ത് നിന്നും ഗാന്ധിനഗർ പോലീസ് പിടികൂടിയത്.
സ്റ്റേഷൻ എസ് എച്ച് ഒ റ്റി. ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ SCPO രഞ്ജിത്ത് റ്റി ആര്‍, CPO അനൂപ് പി റ്റി എന്നിവര്‍ ചേര്‍ന്നാണ്) അറസ്റ്റ് ചെയ്തത്.
ഇയാളുടെ പേരില്‍ കോട്ടയം എറണാകുളം ജില്ലകളിൽ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകള്‍ നിലവിലുണ്ട്.പ്രതിയുടെ പക്കല്‍ നിന്നും മോഷണ മുതലായ മോട്ടോര്‍ സൈക്കിള്‍ കണ്ടെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
