കോട്ടയം : ആർ എസ് എസ് പൊൻകുന്നം താലൂക്ക് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് തെക്കേത്തുകവല കുന്നത്ത് വീട്ടിൽ കെ.ജെ രമേശിനെ വെട്ടി കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസ്സിൽ സിപിഎം പ്രവർത്തകരായ പ്രതികൾ കുറ്റക്കാരെന്ന് കോടതി.

2018 ജൂൺ 8 നാണ് സംഭവം.
കൊലപാതക ശ്രമം ഉൾപ്പടെ നിരവധി കേസ്സുകളിൽ പ്രതികളായ കുറുക്കൻ കണ്ണൻ എന്നു വിളിക്കുന്ന മുകേഷ് മുരളി കാർത്തിക് റിയാസ് ഖാൻ, എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കോട്ടയം അഡീ. സെക്ഷൻസ് കോടതിയുടെതാണ് വിധി. പ്രോ സിക്യൂക്ഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സജി എസ് നായർ ഹാജരായി.

അക്രമത്തിന് ഇരയായ രമേശ് നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനാകുകയും നിലവിൽ ശാരിരിക അവശതകൾ നേരിടുകയുമാണ്. കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കുറുക്കൻ കണ്ണൻ എന്നു വിളിക്കുന്ന മുകേഷ് മുരളിയെ കാപ്പ നിയപ്രകാരം തടങ്കലിൽ ആക്കാൻ മുൻ ജില്ലാ പോലീസ് മേധാവി ശുപാർശ നല്കിയിരുന്നെങ്കിലും രാഷ്ട്രീയ സമ്മർദ്ദം മൂലം നടപ്പാക്കാനായില്ല.