ഇടുക്കി : വിദ്യാർത്ഥികളുമായി എത്തിയ സ്കൂൾ ബസ് പടയപ്പയ്ക്ക് മുൻപിൽപ്പെട്ടു. ഇടുക്കിയിലെ നെറ്റിമേടിനും കുറ്റിയാർ വാലിക്കും ഇടയിലാണ് സംഭവമുണ്ടായത്. സ്കൂൾ വിട്ട് വരുന്നതിനിടെ ബസ് പടയപ്പയുടെ മുന്നിൽ പെടുകയായിരുന്നു.
ആനയെ കണ്ടതോടെ സ്കൂൾ ബസ് നിർത്തിയിട്ടു. എന്നാൽ ബസിന് നേരെ പടയപ്പ പാഞ്ഞടുത്തു. ഈ സമയത്ത് കുട്ടികൾ ഭീതിയോടെ നിലവിളിച്ചു. പിന്നീട് ബസ് പിറകോട്ടെടുത്താണ് ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ഈ സമയത്ത് ഒരു ബൈക്ക് യാത്രക്കാരനും കാട്ടാനയുടെ മുന്നിൽപ്പെട്ടിരുന്നു. അയാൾ ബൈക്ക് പിറകോട്ടെടുത്തതോടെ താഴെ വീഴുകയും ചെയ്തു.
