തിരുവനന്തപുരം ഉൾപ്പെടെയുള്ള കോർപ്പറേഷൻ ബിജെപി ഭരിക്കും…

കൊച്ചി : അടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തൃശ്ശൂർ, തിരുവനന്തപുരം ഉൾപ്പെടെയുള്ള കോർപ്പറേഷൻ ബിജെപി ഭരിക്കുമെന്ന് സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രൻ. താഴെ നിന്ന് മുദ്രാവാക്യം വിളിച്ചിട്ടുള്ള പാവപ്പെട്ട പ്രവർത്തകൻമാരെ മുനിസിപ്പൽ ചെയർമാൻമാരായിട്ടും കൗൺസിലർമാരായിട്ടും പഞ്ചായത്ത് പ്രസിഡന്റുമാരായിട്ടും ഇരുത്താനുള്ള തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. പാർട്ടിയുടെ സംസ്ഥാനഘടകം നാളിതുവരെ ഏൽപ്പിച്ച എല്ലാ ജോലിയും കൃത്യമായി ചെയ്തുതീർത്തിട്ടുണ്ടെന്നും ശോഭ പറഞ്ഞു.

അഖിലേന്ത്യാ നേതൃത്വവും സംസ്ഥാനഘടകവും ശോഭ എന്ത് ജോലി ചെയ്യണമെന്ന് തീരുമാനമെടുക്കാറുണ്ട്. ആ പണി വളരെ നല്ല രീതിയിൽ ചെയ്തുതീർ ത്തുവെന്ന് ആത്മവിശ്വാസ മുള്ള ഒരു സാധാരണക്കാ രിയാണ് ഞാൻ. – ശോഭ പറഞ്ഞു

പ്രമീള ഉന്നയിച്ച കാര്യങ്ങൾക്കുള്ള മറുപടി സംസ്ഥാന അധ്യക്ഷൻ കൊടുത്തിട്ടുണ്ടെന്നും ശോഭ പറഞ്ഞു. സംസ്ഥാന അധ്യക്ഷൻ പറഞ്ഞതിനേക്കാൾ കൂടുതലായിട്ട് ഞാനെന്താണ് പറയേണ്ടത്. നേതൃത്വത്തിൽ മാറ്റം വേണ്ടിവരുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി ശോഭ സുരേന്ദ്രൻ നൽകിയില്ല. അതിന് വ്യക്തമായ മറുപടി കുമ്മനം രാജശേഖരൻ നൽകിയിട്ടുണ്ടെന്നും അദ്ദേഹത്തേക്കാൾ വലിയ ആളല്ല താനെന്നും ശോഭ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!