പഴയ റോഡിൽ എളുപ്പ വഴിയിൽ കയറാൻ നോക്കി…നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് കാനയിലേക്ക്…

ചന്തിരൂരിൽ നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് റോഡരികിലെ കാനയിൽ വീണു. അപകടത്തിൽ ആളപായമില്ല. ചന്തിരൂർ സെൻ്റ് മേരീസ് പള്ളിക്ക് മുൻവശത്താണ് അപകടം ഉണ്ടായത് .

കലൂരിൽ നിന്നും എരമല്ലൂരിലേക്ക് വരികയായിരുന്ന പോപ്പിൻസ് എന്ന സ്വകാര്യ ബസാണ് കാനയിൽ വീണത്. ഓഫീസിലും വിവിധ ജോലികൾക്കും എറണാകുളം ഭാഗത്തേക്ക് പോയി മടങ്ങുന്നവരായിക്കുന്നു  യാത്രക്കാരിലേറെയും.

പള്ളിയുടെ മുൻവശം റോഡ് പണി നടക്കുന്നതിനാൽ വാഹനങ്ങൾ വഴിതിരിച്ച് വിട്ടിരുന്നു. പഴയ റോഡിൽ എളുപ്പ വഴിയിൽ കയറാൻ നോക്കിയതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. യാത്രക്കാരെ മറ്റു സ്വകാര്യ ബസുകളിൽ കയറ്റിവിട്ടു. രാത്രി വൈകിയാണ് ബസ് കാനയിൽ നിന്ന് പൊക്കി മാറ്റിയത്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!