പാകിസ്ഥാൻ പട്രോളിംഗ് പിടികൂടിയ മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് രക്ഷിച്ചു; നടന്നത് നാടകീയ രക്ഷാപ്രവര്‍ത്തനം…

മുംബൈ: ഇന്ത്യ-പാകിസ്ഥാൻ സമുദ്രാതിർത്തിക്ക് സമീപം പാകിസ്ഥാൻ കപ്പൽ പിടികൂടിയ ഏഴ് മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) രണ്ട് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിന് ശേഷം രക്ഷപ്പെടുത്തിയതായി പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു. പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി  (പിഎംഎസ്എ) കപ്പൽ പിൻവാങ്ങാൻ ശ്രമിച്ചെങ്കിലും മത്സ്യത്തൊഴിലാളികളെ വിജയകരമായി രക്ഷപ്പെടുത്തുകയായി രുന്നു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അവകാശപ്പെട്ടു.

ഏറ്റുമുട്ടലിനിടെ, ഇന്ത്യൻ കടലിൽ നിന്ന് ‘കാല ഭൈരവ്’ എന്ന മത്സ്യബന്ധന ബോട്ടിൽ നിന്ന് തൊഴിലാളികളെ പിടികൂടാൻ പാകിസ്ഥാൻ കപ്പലിനെ ഒരു വ്യവസ്ഥയിലും അനുവദിക്കില്ലെന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് വ്യക്തമാക്കിയതായി പ്രതിരോധ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. എന്നിരുന്നാലും സംഭവത്തിനിടയിൽ ‘കാലഭൈരവ്’ കേടാകുകയും മുങ്ങുകയും ചെയ്തു.

‘കാല ഭൈരവ്’ എന്ന കപ്പലിലെ മത്സ്യത്തൊഴിലാളിയെ പാകിസ്ഥാൻ കപ്പൽ പിടികൂടിയതായി അറിയിച്ച് മത്സ്യബന്ധന നിരോധന മേഖലയ്ക്ക് (NFZ) സമീപം പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ബോട്ടിൽ നിന്ന് ഞായറാഴ്ച വൈകുന്നേരം 3.30നാണ് ഐസിജിക്ക് വിവരം ലഭിച്ചത്. വിവരത്തെ തുടർന്ന് കോസ്റ്റ് ഗാർഡ് ഉടൻ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.

പിഎംഎസ്എ കപ്പൽ പിൻവാങ്ങാൻ ശ്രമിച്ചെങ്കിലും, ഐസിജി ഷിപ്പ് പിഎംഎസ്എ കപ്പലിനെ തടഞ്ഞുനിർത്തി ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ അവരെ പ്രേരിപ്പിച്ചു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടെത്തിയ ഏഴ് മത്സ്യത്തൊഴിലാളികളെ ഐസിജി കപ്പലിന് സുരക്ഷിതമായി പുറത്തെടുക്കാൻ കഴിഞ്ഞു.

നിർഭാഗ്യവശാൽ, ഇന്ത്യൻ മത്സ്യബന്ധന ബോട്ട് കാൽ ഭൈരവ് കേടുപാടുകൾ സംഭവിക്കുകയും മുങ്ങുകയും ചെയ്തതായി റിപ്പോർട്ടുണ്ട്,” ഐസിജി പ്രസ്താവനയിൽ പറഞ്ഞു.  മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാനിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ഇന്ത്യൻ കപ്പൽ പാക് കപ്പലിനെ പിന്തുടരുന്നതിൻ്റെ വീഡിയോയും ഐസിജി പങ്കുവച്ചു.

മത്സ്യത്തൊഴിലാളികളെ രക്ഷിച്ചതിന് ശേഷം, നവംബർ 18 ന് ഐസിജി കപ്പൽ ഓഖ ഹാർബറിലേക്ക് മടങ്ങി, അവിടെ കൂട്ടിയിടിയിലേക്ക് നയിച്ച സാഹചര്യങ്ങളും തുടർന്നുള്ള രക്ഷാപ്രവർത്തനവും അന്വേഷിക്കാൻ ഐസിജിയും സംസ്ഥാന പോലീസും രഹസ്യാന്വേഷണ ഏജൻസികളും ഉൾപ്പെട്ട സംയുക്ത അന്വേഷണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!