വയനാട്ടില്‍ യുഡിഎഫ്-എൽഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി; ദീര്‍ഘദൂര ബസ്സുകള്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരോട് കേന്ദ്ര സർക്കാർ അവഗണന കാണിക്കുന്നുവെന്ന് ആരോപിച്ചു എല്‍ഡിഎഫും, കേന്ദ്ര -കേരള സർക്കാരുകൾക്കെതിരെ യുഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വയനാട്ടില്‍ തുടങ്ങി.

രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍. കടകള്‍ അടച്ചും വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെയും ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് സമരക്കാര്‍ അഭ്യര്‍ത്ഥിച്ചു.

ഉരുള്‍പൊട്ടലിനെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്നത് ഉള്‍പ്പെടെ ഉന്നയിച്ച് കേന്ദ്രത്തിനെതിരെയാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തുന്നത്. കല്‍പ്പറ്റ നഗരത്തില്‍ അടക്കം എല്‍ഡിഎഫിന്റെ പ്രതിഷേധ പ്രകടനവും നടക്കും.

ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ വീഴ്ചകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് യുഡിഎഫ് പ്രതിഷേധം പ്രഖ്യാപിച്ചത്. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് യുഡിഎഫ് മാര്‍ച്ച് നടത്തും. പൊലീസ് സംരക്ഷണയോടെ ദീര്‍ഘദൂര ബസ്സുകള്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!