ദീര്‍ഘദൂര ഹൈപ്പര്‍ സോണിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു; ചരിത്ര നിമിഷമെന്ന് പ്രതിരോധമന്ത്രി

ന്യൂഡല്‍ഹി: ദീര്‍ഘദൂര ഹൈപ്പര്‍ സോണിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ഡോ എ പി ജെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്നാണ് ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം നടത്തിയത്. വിവിധ പേ ലോഡുകള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലിന്, 1500 കിലോമീറ്ററിലേറെ പ്രഹരശേഷിയുണ്ട്.

പരീക്ഷണത്തോടെ സൈനികശേഷിയില്‍ ഇന്ത്യയ്ക്ക് വലിയ പുരോഗതി കൈവരിക്കാന്‍ സാധിച്ചുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു. ഇതൊരു ചരിത്ര നിമിഷമാണ്. ഈ നേട്ടത്തോടെ, നിര്‍ണായകവും നൂതനവുമായ സൈനിക സാങ്കേതികവിദ്യ കൈവശമുള്ള രാജ്യങ്ങളുടെ ഗ്രൂപ്പില്‍ ഇന്ത്യയും ചേര്‍ന്നു. രാജ് നാഥ് സിങ് കുറിച്ചു.

ഡിഫന്‍സ് റിച്ചര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ഹൈദരാബാദിലെ ഡോ.എ പി ജെ അബ്ദുല്‍ കലാം മിസൈല്‍ കോംപ്ലെക്‌സുമായി ചേര്‍ന്നാണ് മിസൈല്‍ തദ്ദേശീയമായി വികസിപ്പിച്ചത്. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ ടീമിനെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര പ്രതിരോധ സെക്രട്ടറി, ഡിആര്‍ഡിഒ ചെയര്‍മാന്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!