അനുനയനീക്കത്തിനുശേഷവും അയയാതെ സന്ദീപ് വാര്യർ…

പാലക്കാട്  : ബിജെപിക്കായി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ല എന്നത് ഉറച്ച തീരുമാനമെന്നും താൻ ചെയ്തത് തെറ്റാണോ ശരിയാണോ എന്നത് കാലം വിലയിരുത്തട്ടെ എന്നും സന്ദീപ് വാര്യർ പറഞ്ഞു. ആർഎസ്എസ് പ്രതിനിധിയായ എ ജയകുമാറിന്‍റെ മുന്നിൽ പ്രശ്നങ്ങൾ പറഞ്ഞു. അദ്ദേഹം ഉറപ്പ് നൽകിയോ ഇല്ലയോ എന്ന് പുറത്ത് വെളിപ്പെടുത്താനില്ല.

തന്‍റെ പരാതികൾ നേരത്തെ കേട്ടിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല. എതിർ ചേരിയിലുള്ളവർക്കും തന്നെ വന്നുകാണാൻ സ്വാതന്ത്ര്യമുണ്ട്. വയനാട്ടിൽ പ്രചാരണത്തിന്‍റെ ഏകോപന ചുമതല തന്നത് കെ സുരേന്ദ്രൻ ഔദാര്യമായി അവതരിപ്പിക്കരുത്. അത് അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്. ചുമതല നന്നായി നിറവേറ്റിയെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. പാർട്ടിയിൽ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെയാണ് സംസാരിച്ചതെന്നും സന്ദീപ് വാര്യർ പറഞ്ഞു. സിപിഎം നേതാക്കൾ തന്നെക്കുറിച്ച് നല്ലവാക്കുകൾ പറഞ്ഞതിൽ നന്ദിയുണ്ട്.

എന്നാൽ സിപിഎമ്മില്‍ ചേരാനില്ല. ഇപ്പോള്‍ ബിജെപിയിലാണ്. സ്വന്തം ജില്ലയിൽ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെയാണ് സംസാരിച്ചത്. അപമാനിക്കപ്പെടില്ല എന്ന് സുരേന്ദ്രൻ നൽകിയ ഉറപ്പിലാണ് പാലക്കാട് പോയത്. എന്നാൽ, ആ ഉറപ്പ് തെറ്റി. കണ്‍വെൻഷന് പോയപ്പോള്‍ വീണ്ടും അപമാനിക്കപ്പെട്ടു. ഇത്തരത്തിൽ വീണ്ടും അപമാനം സഹിക്കേണ്ടിവന്നപ്പോഴാണ് കാര്യങ്ങൾ തുറന്ന് പറഞ്ഞത്.  ശോഭ സുരേന്ദ്രനെക്കുറിച്ചോ കൊടകര കേസിനെകുറിച്ചോ സംസാരിക്കാനില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!