കത്തോലിക്ക കോൺഗ്രസ്സ് ഗ്ലോബൽ സമിതി നവംബർ 10 ന് മുനമ്പം ഐക്യദാർഢ്യ ദിനമായി ആചരിക്കും

കൊച്ചി : വഖഫ് അധിനിവേശത്താൽ കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനതക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു കൊണ്ട് കത്തോലിക്ക കോൺഗ്രസ്സ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ 10 ഞായർ മുനമ്പം ഐക്യദാർഢ്യ ദിനമായി ആചരിക്കുകയാണ്.

മുനമ്പത്തെ ജനതയുടെ സ്ഥലങ്ങളിൽ മേലുള്ള വഖഫ് അവകാശവാദം അവസാനിപ്പിക്കുക,വഖഫ് നിയമ ഭേദഗതി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുക,ബില്ലിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കുക,വഖഫ് അധിനിവേശത്തെ അനുകൂലിക്കുന്ന ജനപ്രതിനിധികൾ മറുപടി പറയുക, രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാരുടെയും ഇരട്ടത്താപ്പ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഐക്യദാർഢ്യദിനാചരണം നടത്തുന്നത്.

അന്ന് യൂണിറ്റ് കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗങ്ങൾ, റാലികൾ, പ്രമേയം അവതരിപ്പിക്കലുകൾ, ജനപ്രതിനിധികൾക്ക് നിവേദനം സമർപ്പിക്കലുകൾ തുടങ്ങിയവയും നടത്തുമെന്ന് കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!