എറണാകുളം: ക്ഷേമപെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് സ്വമേധയാ കേസെടുത്ത് ഹൈക്കോടതി.
സര്‍ക്കാര്‍, സാമൂഹ്യനീതി വകുപ്പ്, കോഴിക്കോട് കളക്ടര്‍, ചക്കട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി, എന്നവരെ എതിര്‍കക്ഷികളാക്കിയാണ് കേസെടുത്തത്. തുടര്‍നടപടികള്‍ക്കായി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടി.
കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി വളയത്ത് ജോസഫ് ആണ് മരിച്ചത്. അഞ്ച് മാസമായി ജോസഫിന് ക്ഷേമപെന്‍ഷന്‍ ലഭിച്ചിരുന്നില്ല. ഇതോടെ കടുത്ത പ്രതിസന്ധിയിലായിരുന്നു കുടുംബം.
ഇതു സംബന്ധിച്ച് പോലീസില്‍ ജോസഫ് പരാതി നല്‍കിയിരുന്നു. 15 ദിവസത്തികം പെന്‍ഷന്‍ കിട്ടിയില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറിയ്ക്കും ജോസഫ് കഴിഞ്ഞ ദിവസം പരാതി നല്‍കി. കടം വാങ്ങി മടുത്തുവെന്നും മകള്‍ കിടപ്പുരോഗിയാണെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ജോസഫിന്റെ ഭാര്യ ഒരു വര്‍ഷം മുന്‍പാണ് മരിച്ചത്.
സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പെന്‍ഷന്‍ കിട്ടാതെ ഭിന്നശേഷിക്കാരന്‍ ജീവനൊടുക്കിയത് ദയനീയമായ കാഴ്ച്ചയാണെന്ന് വിഡി സതീശന്‍ പ്രതികരിച്ചു. ലക്ഷക്കണക്കിന് പേരാണ് പെന്‍ഷനും ആനുകൂല്യങ്ങളും ലഭിക്കാതെ ജീവിക്കാന്‍ നിവൃത്തിയില്ലതെ കഷ്ടപ്പെടുന്നത്. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് കഷ്ടപ്പാടുകള്‍ മാത്രമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.