കൊച്ചിയിൽ ബിജെപി അംഗങ്ങളാകുന്ന ക്രിസ്ത്യാനികളുടെ എണ്ണം വർദ്ധിക്കുന്നു; അവകാശവാദവുമായി കാസ രംഗത്ത്…

എറണാകുളം : കൊച്ചിയില്‍ ബിജെപിയില്‍ അംഗത്വം എടുക്കുന്ന ക്രിസ്ത്യാനികളുടെ എണ്ണം വർദ്ധിക്കുന്നതായി ക്രിസ്ത്യൻ സംഘടനയായ കാസ .

മുനമ്പം /വഖഫ് വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നെറികെട്ട നിലപാട് വെളിയില്‍ വന്നതോടെയാണ് അവരില്‍ വിശ്വാസം നഷ്ടപ്പെട്ട് ബിജെപിയില്‍ അംഗത്വം എടുക്കുന്നവരും അനുഭാവികളായി മാറുന്നവരുമായ ക്രിസ്ത്യാനികളുടെ എണ്ണം കൊച്ചിയില്‍ വർദ്ധിക്കുന്നതെന്നും കാസ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇതില്‍ കൂടുതല്‍ തിരിച്ചടി നേരിട്ടിരിക്കുന്നത് കോണ്‍ഗ്രസിനാണ് . പരമ്ബരാഗതമായി കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന കൊച്ചിയിലെയും എറണാകുളത്തെയും ലത്തീൻ കുടുംബങ്ങള്‍ ഒന്നൊന്നായി ബിജെപിയില്‍ അംഗത്വം എടുക്കുന്നതും അനുഭാവികളായി മാറുന്നതും ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നുണ്ട് .ഇലക്ഷനുകള്‍ അടുക്കുമ്ബോള്‍ പഴയതുപോലെ അരമനകളുടെ തിണ്ണ നിരങ്ങി പിന്തുണ നേടി കൊച്ചിയില്‍ നിന്നും എറണാകുളത്തു നിന്നും വൻഭൂരിപക്ഷത്തില്‍ വിജയിക്കുന്നത് ഇനി ഓർമ്മകള്‍ മാത്രമാകുമെന്നും കാസ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം …

കൊച്ചിക്ക് മാത്രമല്ല മാറ്റം , കൊച്ചിയിലെ ക്രിസ്ത്യാനികളും മാറിത്തുടങ്ങിയിരിക്കുന്നു !മുനമ്ബം /വഖഫ് വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നെറികെട്ട നിലപാട് വെളിയില്‍ വന്നതോടെ അവരില്‍ വിശ്വാസം നഷ്ടപ്പെട്ട് ബിജെപിയില്‍ അംഗത്വം എടുക്കുന്നവരും അനുഭാവികളായി മാറുന്നവരുമായ ക്രിസ്ത്യാനികളുടെ എണ്ണം കൊച്ചിയില്‍ വർദ്ധിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!