തിരുവനന്തപുരം : ഇടത് എംഎല്‍എമാരെ എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് കൂറുമാറ്റാന്‍ തോമസ്.കെ.തോമസ് ശ്രമിച്ചെന്ന ആരോപണത്തില്‍ ഇ ഡി യെ ഭയന്ന് അന്വേഷണത്തോട് മുഖം തിരിച്ച് സര്‍ക്കാര്‍.
ഇടത് എംഎല്‍എമാരായ ആന്റണി രാജുവിനെയും കോവൂര്‍ കുഞ്ഞുമോനെയുമാണ് 100 കോടി നല്‍കി കൂറുമാറ്റാന്‍ ശ്രമിച്ചതായി ആരോപണം ഉയര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഈ ആരോപണം കത്തിച്ചത്.
അന്വേഷണത്തിന് ഇറങ്ങിത്തിരിച്ചാല്‍ ഇഡി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ കൂടി പിന്നാലെ എത്തുമോയെന്ന ഭയമാണ് സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്നത്. അത് കൂടുതല്‍ തലവേദനയാകും എന്ന നിഗമനത്തിലാണ് സര്‍ക്കാര്‍.
പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ടെങ്കിലും ഈ കാര്യത്തില്‍ തന്ത്രപരമായ മൗനമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. ഉപതെരഞ്ഞെടുപ്പ് പ്രചരണം നടക്കുമ്പോള്‍ ഈ അന്വേഷണം തിരിച്ചടിക്കും എന്ന നിഗമനമാണ് സര്‍ക്കാരിനും സിപിഎമ്മിനുമുള്ളത്.