കുമരകം : കുമരകം ബോട്ട് ജെട്ടിക്ക് സമീപം സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു.
ഇന്നലെ വൈകിട്ട് ജെട്ടി തോട്ടിൽ ശ്രീ കുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിന് എതിർവശം പാർക്ക് ചെയ്തിരുന്ന ശിക്കാര ബോട്ടിൽ അതിക്രമിച്ച് കയറി നാശ നഷ്ടങ്ങൾ വരുത്തി.
മദ്യപിക്കുകയും, ബോട്ടിനുള്ളിൽ ഛർദിക്കുകയും, ബോട്ടിലെ ഫർണീച്ചറുകൾ നശിപ്പിക്കുകയും ചെയ്ത നിലയിലാണ് കാണപ്പെട്ടത്.
ബോട്ടിൽ സൂക്ഷിച്ചിരുന്ന ലൈഫ് ജാക്കറ്റും, ഫയർ എക്സ്റ്റിങ്ങ്യുഷറും നഷ്ടപ്പെട്ടതായും ഉടമ പറഞ്ഞു.
സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ബോട്ട് ആൻഡ് ടാക്സി ഡ്രൈവേഴ്സ് യൂണിയൻ കുമരകം പോലീസിൽ പരാതി നൽകി.
മുൻപും പല തവണ സമാനമായ സംഭവം ഉണ്ടായിട്ടുള്ളതായും ഇതിനെതിരെ പല തവണ പരാതി നൽകിയിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങൾ ടൂറിസം മേഖലയെ തകർക്കാനുള്ള ശ്രമമാണെന്നും ബോട്ട് ആൻഡ് ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സെക്രട്ടറി അനീഷ്, പ്രസിഡൻ്റ് സലിമോൻ എന്നിവർ നൽകിയ പരാതിയിൽ പറയുന്നു.
കുമരകത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷം; ശിക്കാര ബോട്ട് നശിപ്പിച്ചു
