ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷൂറൻസ്; 70 കഴിഞ്ഞവര്‍ക്ക് പ്രധാനമന്ത്രിയുടെ ദീപാവലി സമ്മാനം; ഉദ്ഘാടനം നാളെ നിര്‍വഹിക്കും

ന്യൂഡല്‍ഹി: വയോജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദീപാവലി സമ്മാനം. 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രി ചൊവ്വാഴ്ച തുടക്കം കുറിക്കും.

കുടുംബത്തിന്റെ വാർഷിക വരുമാനം പരിഗണിക്കാതെയാണ് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുക.

എന്താണ് ആയുഷ്മാൻ ഭാരത് പദ്ധതി?

70 കഴിഞ്ഞ ആർക്കും അംഗങ്ങളാവാം. 4.5 കോടി കുടുംബങ്ങളിലെ ആറുകോടിയോളം മുതിർന്ന പൗരർക്ക് അഞ്ചുലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. നിലവില്‍ മറ്റ് ഇൻഷുറൻസുള്ള കുടുംബങ്ങളിലെ മുതിർന്നപൗരർക്കും അഞ്ചുലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും. ‌ആധാർകാർഡ് പ്രകാരം 70 വയസ്സ് കണക്കാക്കുന്നത്.

സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പോളിസി, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീം എന്നിവയുള്ള 70 വയസ്സ് കഴി‍ഞ്ഞവർക്കും പദ്ധതിക്കുകീഴില്‍ ആനുകൂല്യങ്ങള്‍ ലഭിക്കാൻ അർഹതയുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ടതെങ്ങനെ?

അപേക്ഷ PMJAY വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ സമർപ്പിക്കാം. അല്ലെങ്കില്‍ കോമണ്‍ സർവീസ് സെന്റെർ സെന്റെർ വഴിയോ അക്ഷയ വഴിയോ പുതിയ കാർഡ് ലഭിക്കാൻ അപേക്ഷ നല്‍കണം.

1. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ayushman app ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി രജിസ്റ്റർ ചെയ്യാം
2. അടുത്തുള്ള കോമണ്‍ സർവീസ് സെന്റെർ, അക്ഷയ വഴി അപേക്ഷ നല്‍കാം
3. https://beneficiary.nha.gov.in സൈറ്റില്‍ കയറി അപേക്ഷ നല്‍കാം

2024 സെപ്തംബർ 1 പ്രകാരം 12,696 സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ ആകെ 29,648 ആശുപത്രികള്‍ പദ്ധതിക്ക് കീഴിലുള്ളത്. ഡല്‍ഹി, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവയൊഴികെ 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ പദ്ധതി നിലവില്‍ നടപ്പാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!