പരുമല : വിഭാഗീയതയെ തുടർന്ന് സിപിഐഎം ലോക്കൽ സമ്മേളനത്തിൽ തർക്കം. പത്തനംതിട്ട ജില്ലയിൽ പരുമല ലോക്കൽ സമ്മേളനത്തിൽ 46 പ്രതിനിധികൾ യോഗം ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോയി. 82 പേരാണ് യോഗത്തിൽ പങ്കെടുത്തിരുന്നത്.
സിപിഐഎം ജില്ലാ സെക്രട്ടറി ഉദയഭാനു പങ്കെടുത്ത യോഗത്തിൽ നിന്നാണ് പ്രവർത്തകർ ഇറങ്ങിപ്പോയത്.
ഭൂരിപക്ഷ തീരുമാനത്തെ എതിർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ തിരഞ്ഞെടുത്തതാണ് പ്രതിഷേധത്തിന് കാരണമായത്. നേരത്തെ ഭൂരിപക്ഷ തീരുമാനത്തെ അട്ടിമറിച്ച് ഷിബു വർഗീസിനെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ തിരഞ്ഞെടുത്തിരുന്നു.
ഇതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. മുൻ ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി ആൻറണിയുടെ അനുകൂലികളാണ് സമ്മേളനം ബഹിഷ്കരിച്ചത്.