നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തനെതിരെ ഇഡിക്ക് പരാതി. പൊതുപ്രവര്‍ത്തകന്‍ അഡ്വ. കുളത്തൂര്‍ ജയ്‌സിംഗാണ് പരാതി നല്‍കിയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ഇലക്ട്രീഷ്യനായി ജോലിയില്‍ പ്രവേശിച്ചത് കുറഞ്ഞ വരുമാന പരിധി കാട്ടിയാണെന്ന് പരാതിയില്‍ പറയുന്നു. പെട്രോള്‍ പമ്പ് തുടങ്ങാന്‍ പണം എവിടെ നിന്ന് ലഭിച്ചുവെന്ന് അന്വേഷിക്കണമെന്നും ആവശ്യമുണ്ട്.
നേരത്തെ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലും പ്രശാന്തന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കണമെന്ന് നിര്‍ദേശം ഉണ്ടായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ ഇലക്ട്രീഷ്യനായി ജോലിയില്‍ പ്രവേശിച്ച പ്രശാന്തന്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതായാണ് കണ്ടെത്തിയത്.
അതേസമയം ടി വി പ്രശാന്തനെതിരെ ഉടന്‍ നടപടിയുണ്ടായേക്കുമെന്ന് വിവരമുണ്ട്. സര്‍വീസ് ചട്ടം ലംഘിച്ചെന്ന കണ്ടെത്തലിലാണ് നടപടിക്ക് സാധ്യത. നടപടിക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു.