ഉപതെരഞ്ഞെടുപ്പുകളിൽ എൻഎസ്എസ് നിലപാട് സമദൂരം തന്നെ…

ചങ്ങനാശ്ശേരി : എൻ.എസ്.എസിന് രാഷ്ട്രീയമില്ലെന്ന് ആവർത്തിച്ച് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.

ഉപതെരഞ്ഞെടുപ്പുകളിൽ സമദൂരനിലപാട് തന്നെയാണ് .

മുൻപ് ശരിദൂരം എന്ന നിലപാട് എടുത്തിരുന്നു. സമുദായം അങ്ങനെയുള്ള നിലപാട് സ്വീകരിക്കാൻ പാടുള്ളതല്ലെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടു.

ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തിന് വിലയിരുത്താൻ തക്ക സർക്കാരുകൾ കേന്ദ്രത്തിലും കേരളത്തിലുമില്ല.
ഒരു പാർട്ടിയുടെയും ആഭ്യന്തര കാര്യങ്ങളിൽ എൻഎസ്എസ് ഇടപെടില്ലന്നും സുകുമാരൻ നായർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!