ആലപ്പുഴ : തുറവൂരിൽ വീടുപൊളിക്കുന്നതിനിടയിൽ ഗൃഹനാഥൻ ഭിത്തിക്കടിയിൽപ്പെട്ടു മരിച്ചു. തുറവൂർ വളമംഗലം വടക്ക് മുണ്ടുപറമ്പിൽ പ്രദീപ്(56 )ആണ് മരിച്ചത്.
പുതിയ വീട് വെച്ചതിനുശേഷം പഴയ വീട് പൊളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. വീട് പൊളിക്കുന്നതിനിടെ ചുമർ ഇടിഞ്ഞ് പ്രദീപിന് മേലെ വീഴുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
