‘പിണറായിസ’ത്തെ തകര്‍ക്കണം, രമ്യ ഹരിദാസിനെ പിന്‍വലിക്കൂ; ഉപാധി വെച്ച് പി വി അന്‍വര്‍

തൃശൂർ: ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് ഡിഎംകെ പിന്തുണ നല്‍കുന്ന സ്ഥാനാര്‍ത്ഥി എന്‍ കെ സുധീറിനെ പിന്തുണയ്ക്കണമെന്ന് പി വി അന്‍വര്‍ ആവശ്യപ്പെട്ടു. അവര്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ കപ്പല്‍ പോകും. വേറെ പ്രശ്‌നമില്ല. പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച എത്രയോ ചരിത്രം കോണ്‍ഗ്രസിനുണ്ടെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പിണറായിസത്തിനെതിരെ എല്ലാ വോട്ടുകളും സ്വരൂപിക്കണമെന്നാണ് യുഡിഎഫിനോട് പറഞ്ഞിട്ടുള്ളത്. പിണറായിസത്തെ ഈ മണ്ഡലത്തില്‍ നിന്നും ഒഴിവാക്കാന്‍, ഈ സര്‍ക്കാരിനെതിരെ ജനവികാരം ഒരുമിച്ചു കൂട്ടി എല്ലാ വോട്ടുകളും ഒരു പെട്ടിയിലാക്കി പിണറായിസത്തെ തളക്കാന്‍ നിങ്ങൾ സഹായിക്കണം എന്നാണ് പറയാനുള്ളത്. പിണറായിക്കെതിരെ ജീവന്‍ പോലും പണയപ്പെടുത്തിയാണ് രംഗത്തു വന്നത്. എന്റെ ജീവനുപോലും ഭീഷണിയുണ്ട്.

ഇവിടെയും പിണറായി ജയിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണമെന്നാണ് അവരുടെ തീരുമാനമെങ്കില്‍, തെരഞ്ഞെടുപ്പ് ഗോദയില്‍ നമുക്ക് കാണാമെന്ന് പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ നോമിനേഷനൊന്നും കൊടുത്തിട്ടില്ലല്ലോ. ചേലക്കരയില്‍ കോണ്‍ഗ്രസുകാര്‍ തന്നെ തള്ളിയ സ്ഥാനാര്‍ത്ഥിയാണ് രമ്യ ഹരിദാസ്. തങ്ങള്‍ക്ക് രമ്യ ഹരിദാസിനോട് യാതൊരു വിരോധവുമില്ലെന്നും അന്‍വര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!