കോട്ടയം : താഴത്തങ്ങാടി പുളിക്കൽ ജേക്കബ് ചെറിയാൻ (ജെ സി ബാവൻ – 93 ) അന്തരിച്ചു .
കളർ ഫോട്ടോഗ്രാഫി കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചത് ജെ സി ബാവൻ ആണ് .ഫോട്ടോഗ്രാഫി രംഗത്ത് അസംസ്കൃത വസ്തുക്കൾക്ക് കടുത്ത ക്ഷാമം നേരിട്ടിരുന്ന കാലത്തു വിദേശത്തു നിന്നും ഇറക്കുമതി ചെയ്തു ഈ ഇൻഡസ്ട്രിയെ വളർത്തിയതും സുപരിചിതമാക്കിയതും അദ്ദേഹമാണ് .
ആദ്യകാലത്തു കോട്ടയത്തും ,പിന്നീട് കേരളത്തിലെ പല നഗരങ്ങളിലും ബ്രാഞ്ചസും ആരംഭിച്ച ബാവൻസ് ഗ്രുപ്പിന്റെ ഫൗണ്ടർ ചെയർമാനുമായിരുന്നു. The South Indian photographic Trade & Allied Association (SIPATA)എന്ന സംഘടനയുടെ സൗത്ത് ഇന്ത്യൻ പ്രസിഡന്റ് സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട് .
കോട്ടയം താഴത്തങ്ങാടിയിൽ നിന്നുപോയ വള്ളം കളി പുനരുജീവിപ്പിക്കുവാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ശ്രമിത്തിലൂടെയായിരുന്നു.
നാളെ (ശനിയാഴ്ച )രാവിലെ 9 മണിക്ക് മൃതശരീരം വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും . ഉച്ചക്ക് 1.30നു വീട്ടിൽ ശ്രുശ്രുഷ ആരംഭിക്കുന്നതും തുടർന്ന് 2മണിയോടെ കോട്ടയം CS I കത്തീഡ്രൽ സെമിത്തേരിയിൽ സംസ്ക്കാരച്ചടങ്ങുകൾ നടത്തപ്പെടും.
