റെയിൽവേ വികസനം;
ജനസദസ് ഒക്ടോബർ ഒന്നിന് ആരംഭിക്കും

കോട്ടയം  :- റയിൽവേ സ്റ്റേഷനുകളുടെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും യാത്രക്കാരുടെ പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്നതിനുമായി അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം.പി നേതൃത്വം നൽകുന്ന ജനസദസ് ഒക്ടോബർ
ഒന്നിന് ആരംഭിക്കും.

രാവിലെ 9.30 ന് ചിങ്ങവനം റയിൽവേ സ്റ്റേഷനിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
11.30 ന് കുമാരനല്ലൂർ റയിൽവേ സ്റ്റേഷനിൽ ജനസദസ് നടക്കും

ഉച്ച കഴിഞ് 1.30 ന് കാഞ്ഞിരമറ്റം 2.30ന് മുളന്തുരുത്തി 3.30 ന് ചോറ്റാനിക്കര എന്നീ റയിൽവേ സ്റ്റേഷനുകളിൽ നടത്തന്ന ജനസദസ് അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

രണ്ടാം തീയതി ഉച്ചകഴിഞ്ഞ് 4 ന് കുറുപ്പന്തറ, 5 ന് കടുത്തുരുത്തി 6 ന് വൈക്കം റോഡ് എന്നീ റയിൽവേ സ്റ്റേഷനുകളിൽ നടക്കുന്ന ജനസദസ് അഡ്വ.മോൻസ് ജോസഫ് എം.എൽ. എ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, റയിൽവേ ഉദ്യോഗസ്ഥർ, എന്നിവർ ജനസദസിൽ സംബന്ധിക്കും. പൊതുജനങ്ങളുടെ പരാതികൾ നേരിട്ട് സ്വീകരിക്കുന്നതാണന്നും ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!