പൊന്നോണത്തെ വരവേൽക്കാൻ അവസാനവട്ട  ഒരുക്കങ്ങളുമായി മലയാളികൾ…

ലയാളികള്‍ മനസ്സറിഞ്ഞ് ഓണം ആഘോഷിക്കാനൊരുങ്ങുകയാണ്. ഓണപ്പൂക്കളെമൊരുക്കാനും സദ്യവട്ടങ്ങളും പുത്തനുടുപ്പുകളും വാങ്ങാനുമുളള ഓട്ടപ്പാച്ചിലിലാണ് എല്ലാവരും.  എങ്ങും തിരക്കുതന്നെ…

പൊന്നോണത്തലേന്നായ ഇന്ന് അവസാനവട്ട തയ്യാറെടുപ്പിലാണ് മലയാളികൾ…നാടും നഗരവും ഉത്രാടപ്പാച്ചിലിലാകും…

അത്തച്ചമയത്തില്‍ തുടങ്ങി ഓണത്തിന്‍റെ ഐതിഹ്യം കുടികൊളളുന്ന തൃക്കാക്കരയിലെ ഓണത്തപ്പനുമെല്ലാം ഉള്‍ക്കൊളളുന്ന എറണാകുളത്തെ വിശേഷമാണിനി.

കച്ചവടക്കാരെ സംബന്ധിച്ച് വിലക്കുറവിന്‍റെ മഹാമേള കൂടിയാണ് ഓണക്കാലം. ഭക്ഷ്യവസ്തുക്കളും തുണിത്തരങ്ങളും മാത്രമല്ല, അര്‍ധരാത്രി വരെ വില്‍പ്പന നടത്തി ഇലക്ട്രോണിക്സ് ഷോപ്പുകള്‍ വരെ ഓണം ബംബറൊരുക്കുന്ന തിരക്കിലാണ്. ഉത്രാടം കഴിഞ്ഞ് തിരുവോണത്തെ വരവേല്‍ക്കുന്ന സന്തോഷമാണ് ഓരോരുത്തരിലും. ആ സന്തോഷം പങ്കിടാനുളള തയ്യാറെടുപ്പും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!