മൂര്‍ഖനെ വായില്‍ കടിച്ച് പിടിച്ച് റീല്‍സ്; സോഷ്യല്‍ മീഡിയയില്‍ താരമാകാന്‍ ശ്രമിച്ച 20 കാരന്‍ പാമ്പ് കടിയേറ്റു മരിച്ചു

ഹൈദരാബാദ്: വായില്‍ കടിച്ച് പിടിച്ച് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ പാമ്പ് കടിയേറ്റ് 20 കാരന്‍ മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ദേശിപട്ട് ഗ്രാമത്തിലാണ് സംഭവം. സോഷ്യല്‍ മീഡിയയില്‍ പ്രശസ്തനാകുന്നതിനായി മൂര്‍ഖന്‍ പാമ്പുമായി ഇയാള്‍ വീഡിയോ ചിത്രീകരിക്കുകയായിരുന്നു.

വായില്‍ മൂര്‍ഖന്‍ പാമ്പിനെ കടിച്ചു പിടിക്കുകയും കൈകൂപ്പി നില്‍ക്കുകയും ചെയ്യുന്ന ശിവരാജിന്റെ വീഡിയോ വൈറലാണ്. ശിവരാജനും അച്ഛനും പാമ്പുകളെ കൊന്ന് തിന്നാണ് ജീവിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ചേര്‍ന്നാണ് മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്. പിതാവിന്റെ നിര്‍ദേശ പ്രകാരമാണ് വായില്‍ ശിവരാജ് വായില്‍ കടിച്ചു പിടിക്കുന്നത്. പാമ്പ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും കാണാം. ഒടുവില്‍ ലക്ഷ്യം വിജയിച്ചു എന്ന നിലയില്‍ കൈയുയര്‍ത്തി കാണിക്കുന്നതിലാണ് വിഡിയോ അവസാനിക്കുന്നത്. ഇതിന് ശേഷമാണ് പാമ്പ് കടിക്കുന്നത്. പാമ്പ് കടിക്കുന്ന ദൃശ്യങ്ങള്‍ വിഡിയോയില്‍ ഇല്ല.

സാമൂഹിക മാധ്യമങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുന്നതിന്റെ തെളിവാണ് ഇത്തരം വിഡിയോകള്‍ എന്ന് ചിലര്‍ കമന്റ് ചെയ്തു. പെട്ടെന്ന് പ്രശസ്തരാകാന്‍ വേണ്ടി ജീവന്‍ തന്നെ അപകടത്തിലാക്കുകയാണ് ഇത്തരം ആളുകള്‍ എന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!