പാമ്പാടി : പാമ്പാടിയിൽ പട്ടാപ്പകൽ കാറിന്റെ ഡാഷ് ബോർഡിൽ നിന്നും പേഴ്സ് മോഷ്ടിച്ചു.
പാമ്പാടി പോലീസ് സ്റ്റേഷന് എതിർവശം പാർക്ക് ചെയ്തിരുന്ന ഈക്കോ കാറിന്റെ ഡാഷ് ബോർഡിൽ സൂക്ഷിച്ചിരുന്ന പേഴ്സാണ് ഇന്ന് ഉച്ചയ്ക്ക് മോക്ഷണം പോയത് .
പുളിക്കൽകവല സ്വദേശി തടത്തിൽപറമ്പിൽ രതീഷിന്റെ പേഴ്സ് ആണ് മോക്ഷണം പോയത്. പേഴ്സിൽ ഉണ്ടായിരുന്ന എ റ്റി എം കാർഡ്, പാൻ കാർഡ്, ലൈസൻസ് കൂടാതെ 4000രൂപയും നഷ്ടപ്പെട്ടു. ഉച്ചക്ക് വഴിയരികിൽ കാർ പാർക്ക് ചെയ്ത ശേഷം സമീപത്തെ പച്ചക്കറികടയിൽ സാധനങ്ങൾ വാങ്ങി മടങ്ങിവന്നപ്പോളാണ് പേഴ്സ് നഷ്ടപെട്ട വിവരം അറിയുന്നത് തുടർന്ന് പാമ്പാടി പോലീസിൽ പരാതി നൽകി.
ഉച്ചക്ക് 12.30നും 1.30നും ഇടക്കാണ് സംഭവം. ഡാഷ് ബോർഡിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപെടാത്തതിന്റെ ആശ്വാസത്തിലാണ് രതീഷ്. സിസിടിവി വ്യാപകമായി സ്ഥാപിച്ചിട്ടുള്ള സ്ഥലത്താണ് പകൽ സമയം മോഷണം നടന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.