കൊച്ചി : ലുലു ഗ്രൂപ്പിന്റെ പുതിയ മാളിന്റെ പ്രവർത്തനം കോഴിക്കോട് ഉടന്‍ പ്രവർത്തനം ആരംഭിക്കാന്‍ പോകുകയാണ്. സെപ്തംബർ 9 ന് കോഴിക്കോട്ടെ മാളിന്റെ പ്രവർത്തനം ആരംഭിക്കുമെന്നാണ് കമ്പനി അധികൃതർ തന്നെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. പുതിയ മാള്‍ പ്രവർത്തിച്ച് തുടങ്ങുന്നതോടെ വലിയ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടും.
കോഴിക്കോട് മാളിലേക്കുള്ള തൊഴിലാളികള്‍ വലിയ വിഭാഗത്തെ നേരത്തെ തന്നെ ലുലു ഗ്രൂപ്പ് റിക്രൂട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ കൊച്ചിയിലെ ലുലു മാളിലേക്ക് വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളില്‍ നിന്നും ലുലു ഗ്രൂപ്പ് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. 25 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പിന് കീഴിലായി 75,000-ത്തോളം തൊഴിലാളികളാണ് പ്രവർത്തിക്കുന്നത്. കൊച്ചിയിലെ ഒഴിവുകളാണ് താഴെ പറയുന്നത്.
ബയർ (ജോബ് കോഡ് BYRO1):
യോഗ്യത: ഫാഷൻ ബയിംഗില്‍ 2 വർഷത്തെ പരിചയം. കുട്ടികള്‍, പുരുഷന്മാർ, സ്ത്രീകള്‍ എന്നിവർക്ക് വേണ്ടിയുള്ള പർച്ചേഴ്സുകള്‍ നടത്തേണ്ടി വരും.
വെണ്ടർ മാനേജ്‌മെൻ്റിലും വിലപേശലിലും കഴിവുണ്ടായിരിക്കണം. ഫാഷനിലോ അനുബന്ധ മേഖലയിലോ ബിരുദം (NIFT/NID മുൻഗണന).
വിഷ്വല്‍ മർച്ചൻഡൈസർ (ജോബ് കോഡ് VMO2):
യോഗ്യത: ഫാഷൻ റീട്ടെയില്‍ വ്യവസായത്തില്‍ 3 വർഷത്തെ പരിചയം.
ഫാഷൻ റീട്ടെയിലില്‍ ഒരു വിഷ്വല്‍ മർച്ചൻഡൈസർ എന്ന നിലയില്‍ മികവ് തെളിയിച്ച വ്യക്തിയായിരിക്കണം.
ഫാഷൻ ഡിസൈനിലോ അനുബന്ധ മേഖലയിലോ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ.
മെർച്ചൻഡൈസ് പ്ലാനർ (ജോബ് കോഡ് MP03):
യോഗ്യത: ഫാഷൻ ഇൻഡസ്ട്രിയില്‍ 3 വർഷത്തെ പരിചയം.
സോഫ്‌റ്റ്‌വെയറും എക്‌സലും ഉപയോഗിച്ച് ചരക്ക് ആസൂത്രണം ചെയ്യുന്നതിലെ പ്രാവീണ്യം.ഡാറ്റകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനുള്ള കഴിവുകള്‍.
ഡാറ്റകള്‍ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ്.ഫാഷൻ ഡിസൈനിലോ അനുബന്ധ മേഖലയിലോ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ.
ക്യുസി/ഫിറ്റ് ടെക്നീഷ്യൻ (ജോബ് കോഡ് FTO4):
യോഗ്യത: ഫിറ്റ് ടെക്നീഷ്യനായി 3 വർഷത്തെ പരിചയം.
പാറ്റേണ്‍ നിർമ്മാണത്തിലും ഗ്രേഡിംഗ് സോഫ്റ്റ്‌വെയറിലും പ്രാവീണ്യം.
ഫിറ്റും ക്വാളിറ്റി സ്റ്റാൻഡേർഡും നന്നായി മനസ്സിലാക്കി തന്നെയുള്ള വസ്ത്ര നിർമ്മാണത്തില്‍ പ്രാവീണ്യം.
ഫാഷൻ ഡിസൈനിലോ അനുബന്ധ മേഖലയിലോ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ.
താല്‍പര്യമുള്ളവർക്ക് careers@luluindia.com എന്ന ഔദ്യോഗിക മെയില്‍ ഐഡിയിലേക്ക് അപേക്ഷിക്കാം. അവസാന തീയതി സെപ്തംബർ 12. മെയില്‍ അയക്കുമ്പോള്‍ ടോപിക് ഫീല്‍ഡില്‍ ജോബ് കോഡ് പരാമർശിക്കാൻ മറക്കരുത്.