ഇടുക്കി : യുവതിയുടെ പരാതിയിൽ നടൻ ബാബുരാജിനെതിരെ പൊലീസ് കേസെടുത്തു.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന യുവതിയുടെ പരാതിയിലാണ് കേസ്. യുവതിയുടെ മൊഴി ഓൺലൈനിൽ രേഖപ്പെടുത്തിയ ശേഷമാണ് അടിമാലി പൊലീസ് കേസെടുത്തത്.
2019ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അടിമാലിയിലെ നടന്റെ റിസോര്‍ട്ടിലും ആലുവയിലെ വീട്ടിലും വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. ഡിഐജിക്ക് ഓണ്‍ലൈനായി നല്‍കിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു.
യുവതിയുടെ പരാതിയിൽ നടൻ ബാബുരാജിനെതിരെ പൊലീസ് കേസെടുത്തു
