നടൻ റിയാസ് ഖാന് എതിരെ ഗുരുതര ആരോപണവുമായി നടി രേവതി സമ്പത്ത്

ടൻ റിയാസ് ഖാനിൽ നിന്നും വളരെ മോശം അനുഭവം ഉണ്ടായി.  ഫോണിൽ വിളിച്ച് റിയാസ് ഖാൻ അശ്ലീലം പറഞ്ഞു

സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്താനും ആവശ്യപ്പെട്ടെന്ന് മാധ്യമ പ്രവർത്തകരോട് അവർ പറഞ്ഞു.

രേവതി പറഞ്ഞത് :

മിസ്റ്റർ റിയാസ് ഖാന്‍, അദ്ദേഹം എന്നെ വിളിച്ചു. എന്റെ സമ്മതമില്ലാതെ ശിവ എന്ന് പറയുന്ന ഒരു ഫോട്ടോഗ്രാഫറാണ് എന്റെ നമ്പർ കൊടുക്കുന്നത്. അയാള്‍ എന്നെ വിളിച്ച്‌ വളരെ മോശപ്പെട്ട രീതിയിലാണ് സംസാരിച്ചത്. പറയാന്‍ പോലും പറ്റാത്ത കാര്യങ്ങളാണ്. അന്നും ഞാന്‍ ഷോക്ക്ഡ് ആണ്. ഫോണ്‍ വെച്ചിട്ട് എന്ത് ചെയ്യണമെന്ന് പോലും അറിയാത്ത അവസ്ഥ’

കട്ട് ചെയ്തിട്ട് പോയാല്‍ പേരെയെന്ന് ഇപ്പോള്‍ നമുക്ക് എളുപ്പത്തില്‍ പറയാം. അന്ന് സത്യം പറഞ്ഞാല്‍ ഞാന്‍ നിശ്ചലയായി പോയി. നിങ്ങള്‍ക്ക് സെക്സ് ഇഷ്ടമാണോ, സെക്സ് ചെയ്യാറുണ്ടോ? ഏത് തരത്തിലുള്ള പൊസിഷനാണ് ഇഷ്ടം, ഇത്രയും മോശമായിട്ടാണ് സംസാരിച്ചത്. എന്റെ പ്രായത്തിലുള്ള ഒരു കുട്ടി അയാള്‍ക്കുണ്ട്. നിങ്ങള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ കുഴപ്പമില്ല. നിങ്ങളുടെ ഫ്രണ്ട്സില്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവരില്‍ ഏതെങ്കിലും ഒരു പെണ്‍കുട്ടിയെ ഒപ്പിച്ച്‌ തന്നാല്‍ മതി എന്നൊക്കെ സംസാരിച്ച വ്യക്തിയാണ്”

അപ്പോള്‍ തന്നെ ഞാന്‍ ആ ഫോട്ടോഗ്രാഫറെ വിളിച്ച്‌ എന്തിനാണ് എന്റെ നമ്പർ കൊടുത്തതെന്ന് ചോദിച്ച്‌ വഴക്ക് വെക്കുകയും ചെയ്തിട്ടുണ്ട്. യഥാർത്ഥ്യത്തില്‍ ആ ഒരു ഒറ്റ കോള്‍ മാത്രമാണ് റിയാസ് ഖാന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. പക്ഷെ അതിന് ശേഷം ഞാനാണ് ബുദ്ധിമുട്ടിലായത്.

അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള സിദ്ധീഖിന്റെ രാജി വൈകിപ്പോയി. ഇതിന് മുന്നേ തന്നെ ഇറക്കിവിടേണ്ട കേസാണ്. ഇനി എന്താണ് എന്നുള്ളതാണ്. അയാളുടെ ഒരു രീതിവെച്ച്‌ മിണ്ടാതിരിക്കുന്ന വ്യക്തിയൊന്നും അല്ല. എനിക്ക് എന്ത് സംഭവിച്ചാലും അതിന് ഈ വിഷയങ്ങള്‍ തന്നെയായിരിക്കും കാരണങ്ങളെന്നാണ് ഞാന്‍ കരുതുന്നത്. അയാളെപ്പോലെയുള്ള ഏതൊരാളും അർഹിക്കുന്ന ഒരു നടപടിയാണ്.

പൊതുസമൂഹത്തില്‍ ഇയാള്‍ക്ക് യാതൊരു സ്പെയിസും കൊടുക്കരുത്. അയാള്‍ ഇന്ന് അനുഭവിക്കുന്ന എല്ലാ കാര്യങ്ങളും പല പെണ്‍കുട്ടികളുടേയും സ്വപ്നത്തിന്റെ മുകളില്‍ കെട്ടിപ്പൊക്കിയതാണ്. അങ്ങനെയുള്ള ഒരാള്‍ക്ക് ഇവിടെ എന്തുമാത്രം ഇടമാണ് കൊടുക്കുന്നത്. അവരേപ്പോലുള്ളവരെ സിനിമയില്‍ നിന്ന് അടക്കം മാറ്റി നിർത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആരും അതിന് തയ്യാറല്ലെന്നും അത് അത്ര എളുപ്പമല്ലെന്നും എനിക്ക് അറിയാമെന്നും നടി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!