ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമി ജയന്തി, സമാധിശതാബ്ദി സമ്മേളനം ഇന്ന് കോട്ടയത്ത്

കോട്ടയം:  ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേശീയ സാംസ്കാരിക കൂട്ടായ്മയായ പാഞ്ചജന്യം ഭാരതം കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പരമഭട്ടാരക ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമി ജയന്തി, സമാധിശതാബ്ദി സമ്മേളനം ഇന്ന് കോട്ടയത്ത് നടക്കും.

ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ
പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ പ്രസിഡൻ്റ്
എം ബി സുകുമാരൻ നായർ അദ്ധ്യക്ഷത വഹിക്കും.

പാഞ്ചജന്യം ഭാരതം സ്പിരിച്വൽ അഡ്വൈസർ ഡോ ഇ എം ജി നായർ
ദീപം തെളിയിക്കും. ചെയർമാൻ ആർ ആർ നായർ ആമുഖഭാഷണവും
ഭാരത് റെയിൽ വികാസ് നിഗം ലിമിറ്റഡ് ഇൻഡിപ്പെൻഡൻ്റ് ഡയറക്ടർ
ഡോ എം വി നടേശൻ
മുഖ്യപ്രഭാഷണവും നടത്തും.
ബി രാധാകൃഷ്ണമേനോൻ,
എം മധു, രാജയോഗിനി പങ്കജം ബഹൻ, വി ജയകുമാർ, ആത്മജവർമ്മ തമ്പുരാൻ,
സി പി മധുസൂധനൻ, ഡോ എം വി ശിവകുമാർ, ഡോ ഇ പി കൃഷ്ണൻ നമ്പൂതിരി, അഡ്വ ജി ശ്രീകുമാർ, എച്ച് രാമനാഥൻ, റ്റി സി വിജയചന്ദ്രൻ, കെ എസ് ഓമനക്കുട്ടൻ, കുടശ്ശനാട് മുരളി, ശ്രീകുമാർ ഇടയാടി, കുടമാളൂർ രാധാകൃഷ്ണൻ, എം കെ ശശിയപ്പൻ, ശ്രീകുമാർ ഇരുപ്പക്കാട്ട്, എം എസ് സാബു, സജീവ് റ്റി കുന്നത്ത്, കെ എൻ കൃഷ്ണൻ നമ്പൂതിരി, വി പ്രദീപ് എന്നിവർ സ്വാമികളെ അനുസ്മരിക്കും.

വിവിധ മത്സരഇനങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. ദിവ്യാ ശ്യാംലാൽ ഗാനം ആലപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!