‘ഹൃദയ’ത്തിന് മൂന്ന് മടങ്ങാണ് ഒടിടി ഓഫർ ചെയ്തത്, അന്ന് തിയറ്റർ ഉടമകൾക്കൊപ്പമാണ് നിന്നത്; വിനീത് ശ്രീനിവാസൻ

കൊച്ചി : മലയാള സിനിമ പിവിആർ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. തന്റെ ഹൃദയം എന്ന സിനിമയ്ക്ക് ഒടിടി റിലീസ് ചെയ്യാൻ തിയേറ്റർ കലക്ഷന്റെ മൂന്ന് മടങ്ങാണ് പറഞ്ഞിരുന്നതെന്ന് വിനീത് പറഞ്ഞു. എന്നാൽ അന്ന് താനും നിർമാതാവ് വിശാഖും അത് നിരസിച്ചുവെന്നും വിനീത് കൂട്ടിട്ടേർത്തു.

സിനിമ തിയറ്ററിൽ തന്നെ പ്രദർശിപ്പിക്കണെന്ന് ആഗ്രഹം കൊണ്ടായിരുന്നു അത്. അന്ന് അവർക്കൊപ്പമാണ് നിന്നത്. ഇത് പണത്തിന്റെയോ ലാഭത്തിന്റെയോ പ്രശ്നമല്ല മറിച്ച് കലാകാരന്മാരുടെ പ്രശ്നമാണെന്നും വിനീത് വ്യക്തമാക്കി. ഫെഫ്കയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു താരം.

സൺഡേ ലോക്‌സൗൺ പ്രഖ്യാപിച്ച് സമയത്താണ് ഹൃദയം ചെയ്യുന്നത്. ലോക്സൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ തിയറ്റർ ഉടമകൾ എന്നെയും നിർമാതാവ് വിശാഖിനെയും വിളിക്കുമായിരുന്നു. ഓരോ തിയറ്ററുകാരും വിളിച്ചിട്ട് പറയും നിങ്ങൾ ഒടിടിക്ക് കൊടുക്കരുത്. തിയറ്ററിൽ ചിത്രം റിലീസ് ചെയ്യണം. അന്ന് ഞങ്ങൾ അവർക്കൊപ്പം നിന്നു.

വിശാഖിന് ട്രിപ്പിൾ പ്രോഫിറ്റ് കിട്ടാനുള്ള ഒടിടി ഓഫർ ഉണ്ടായിരുന്നു. എന്നിട്ടും ഞങ്ങൾ കൊടുത്തില്ല. അവൻ തിയറ്റർ ഉടമയാണ്, ഞാൻ കലാകാരനാണ്. എന്റെ സിനിമ തിയറ്ററിൽ ഓടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അവൻ എന്റെ കൂടെ നിന്നു. തിയറ്ററിനു വേണ്ടി അത്രയും കൂടെ നിൽക്കുന്ന ആളുകളാണ് ഞങ്ങൾ.

ഇത് പിവിആറിന്റെ മാത്രം വിഷയമല്ല, പിവിആറിന്റെ കീഴിലുള്ള തിയറ്ററുകളിലൊന്നിലും നമുക്ക് സിനിമ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്നില്ല. വളരെ വേദനയോടെയാണ് ഞാനിതു പറയുന്നത്. പൊതുവെ ഇത്രയും സംസാരിക്കാത്ത ആളാണ്. ഈ വിഷയം ജനങ്ങളിലേക്കെത്തണം. പണമുണ്ടാക്കുന്ന ആളുകൾ സംസാരിക്കുന്ന കാര്യമല്ല, ഇത് കലാകാരന്മാരുടെ പ്രശ്നമാണ്. അത് ആ രീതിയിൽ തന്നെ പൊതുസമൂഹവും എടുക്കണം.’–വിനീത് ശ്രീനിവാസൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!