റോമിയെ തട്ടിക്കൊണ്ടുപോയത് സംഗീത നിശയില്‍ പങ്കെടുക്കുന്നതിനിടെ; ഹമാസ് ആദ്യം മോചിപ്പിക്കുന്നത് മൂന്ന് സ്ത്രീകളെ…

ടെല്‍ അവീവ്: ഇസ്രയേല്‍ വെടിനിര്‍ത്തലിനെത്തുടര്‍ന്ന് മൂന്ന് വനിതകളെയാണ് ഹമാസ് ആദ്യം മോചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട്. മോചിപ്പിക്കുന്ന സ്ത്രീകളില്‍ സംഗീത നിശയില്‍ പങ്കെടുക്കുന്നതിനിടയില്‍ ഹമാസ് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയും മോചിപ്പിക്കുന്ന സ്ത്രീകളില്‍ ഉള്‍പ്പെടും. സംഗീത നിശയ്ക്കിടെ റോമി ഗോനെനെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ അന്ന് പുറത്തു വന്നിരുന്നു. റോമി ഗോനെനിനെ കൂടാതെ ഡോറോന്‍ സ്‌റ്റൈന്‍ബ്രെച്ചര്‍, എമിലി ദമാരി എന്ന രണ്ട് സ്ത്രീകളെയാണ് ഹമാസ് മോചിപ്പിക്കുക.

ഇസ്രയേല്‍ പ്രാദേശിക സമയം വൈകിട്ട് നാലോടെ ഇവരെ റെഡ് ക്രോസിനു കൈമാറുമെന്നാണ് വിവരം. റെഡ് ക്രോസില്‍നിന്ന് ഇവരെ ഇസ്രയേല്‍ സൈന്യം ഏറ്റുവാങ്ങും. തുടര്‍ന്ന് യുവതികളെ ടെല്‍ അവീവിലെ ഷെബ മെഡിക്കല്‍ സെന്ററില്‍ പരിശോധനയ്ക്ക് എത്തിക്കും.

നോവ സംഗീതനിശയില്‍ പങ്കെടുക്കുന്നതിനിടെയാണ് റോമിയെ ഹമാസ് ബന്ദിയാക്കുന്നത്. ആക്രമണത്തില്‍ റോമിയുടെ കാലിനും കൈയ്ക്കും വെടിയേറ്റിരുന്നു. ഒപ്പമുണ്ടായിരുന്ന ഇവരുടെ രണ്ടു സുഹൃത്തുക്കള്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. പരുക്കേറ്റ റോമിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുന്ന വിഡിയോയും അന്നു പുറത്തുവന്നിരുന്നു. ഇസ്രയേല്‍  റുമേനിയന്‍ പൗരയായ ഡോറോന്‍ വെറ്ററിനറി നഴ്‌സാണ്. 2023 ഒക്ടോബര്‍ 7ന് ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇവരെ വീട്ടില്‍നിന്ന് കടത്തിക്കൊണ്ടു പോകുകയായിരുന്നു. ബ്രിട്ടിഷ്ഇസ്രയേല്‍ പൗരത്വമുള്ള എമിലിയെ ഫാര്‍ അസയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ഹമാസ് ബന്ദിയാക്കുന്നത്. ഇവിടെ താമസിച്ചിരുന്ന 37 പേരെയും ഹമാസ് പിടികൂടി. ബന്ദികളിലെ ഏക ബ്രിട്ടിഷ് പൗരയാണ് എമിലി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!