കണ്ണൂർ: പോക്സോ കേസിൽ അറസ്റ്റിലായി പൊലീസ് ഉദ്യാഗസ്ഥൻ. കണ്ണൂർ ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറും കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയുമായ അബ്ദുൾ റസാഖാണ് അറസ്റ്റിലായത്.
ചാലാട് സ്വദേശിയായ ആൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുട്ടിയെ കാറിൽ കയറ്റി പല സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചുവെന്ന് കുട്ടിയുടെ ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ഇയാളുടെ രണ്ടാം ഭാര്യ നൽകിയ പീഡനക്കേസിനെത്തുടർന്ന് നിലവിൽ സസ്പെൻഷനിലായിരിക്കുന്നതിനിടെയാണ് പോക്സോ കേസിൽ അബ്ദുൾ റസാഖ് അറസ്റ്റിലാകുന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ടൌൺ എസ്.ഐ ശ്രീജിത്ത് കോടാരിയുടെ നേതൃത്വത്തിലാണ് അബ്ദുൾ റസാഖിനെ അറസ്റ്റ് ചെയ്തത്