കഞ്ചാവടിച്ച് കിറുങ്ങി ബസ് ഓടിച്ചു.. പ്രതിയെ കയ്യോടെ പൊക്കി പൊലീസ്…പോക്കറ്റിൽ നിന്നും ലഭിച്ചത്….

കോഴിക്കോട് : കഞ്ചാവ് ലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്.പെരുമണ്ണ – കോഴിക്കോട് പാതയിൽ ഓടുന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ ഫൈജാസിനെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പോക്കറ്റിൽ നിന്ന് വലിക്കാൻ ഉപയോഗിച്ച കഞ്ചാവിന്റെ ബാക്കി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. പെരുമണ്ണ-കോഴിക്കോട് റൂട്ടിൽ ഓടുന്ന KL57 J 1744 നമ്പർ റോഡ് കിംഗ് എന്ന സിറ്റി ബസ്സിലെ ഡ്രൈവറാണ് ഫൈജാസ്. കഞ്ചാവ് ഉപയോഗിച്ചാണ് ഇയാൾ വാഹനം ഓടിക്കുന്നത് എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പന്തീരാങ്കാവ് എസ് ഐ സുഭാഷ് ചന്ദ്രൻ്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു.

ഇതിനിടെ ബസ്സും ഡ്രൈവറെയും സഹിതം പന്തീരാങ്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!