ദുരന്ത മേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്; മാധ്യമങ്ങളോട് അഭിപ്രായം പങ്കുവെക്കരുതെന്നും നിർദേശം…

തിരുവനന്തപുരം : വയനാട്ടിലെ ദുരന്തമേഖലയില്‍ ശാസ്ത്രജ്ഞര്‍ക്ക് വിലക്ക്. ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേതാണ് ഉത്തരവ്.

ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും മേപ്പാടി സന്ദര്‍ശിക്കരുത്. ശാസ്ത്രജ്ഞര്‍ മാധ്യമങ്ങളോട് അഭിപ്രായം പങ്കുവയ്ക്കരുത്. മുന്‍പഠനങ്ങളുടെ വിവരങ്ങള്‍ നല്‍കരുതെന്നുമാണ് നിര്‍ദ്ദേശം. വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത ബാധിത മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശമെന്നാണ് ഉത്തരവിലുള്ളത്.

ഭാവിയില്‍ പഠനം നടത്തണമെങ്കില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുവാദം വാങ്ങണമെന്നും ഉത്തരവുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!