ഒറ്റപ്പാലം : അപകടകരമാംവിധം കരകവിഞ്ഞൊഴുകുന്ന ഭാരതപ്പുഴയിലേക്കു പാലത്തിനു മുകളില്‍ നിന്ന് എടുത്തു ചാടിയ ആൾ അറസ്റ്റില്‍. മായന്നൂര്‍ പാലത്തിനു മുകളില്‍ നിന്നു പുഴയിലേക്കു ചാടിയ ചുനങ്ങാട് നമ്പ്രത്തുതൊടി രവിയെയാണ് (46) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. മുന്നറിയിപ്പുകള്‍ അവഗണിച്ച് പുഴയില്‍ ചാടിയതിനാണ് പൊലീസ് കേസ് എടുത്തത്.
ഓട്ടോറിക്ഷയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ രവി പാലത്തിന്റെ മധ്യഭാഗത്തുനിന്നു പുഴയിലേക്കു ചാടുകയായിരുന്നു. നീന്തലില്‍ വൈദഗ്ധ്യമുള്ളയാളാണു രവിയെന്നാണ് പൊലീസ് പറയുന്നത്. ജലാശയങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പൊലീസിനും അഗ്‌നിരക്ഷാസേനയ്ക്കു മൊപ്പം പോകാറുണ്ട്.
കരകവിഞ്ഞൊഴുകി ഭാരതപ്പുഴ, ആവേശത്തില്‍ നീന്താനായി ചാടിയ 46കാരൻ അറസ്റ്റിൽ…
