സൗത്ത് പാമ്പാടി : കുറ്റിക്കല്‍ പ്രദേശത്ത് സ്‌കൂള്‍ വിട്ട് ഒറ്റയ്ക്ക് നടന്നുവരുന്ന പെണ്‍കുട്ടികളോട് ബൈക്കില്‍ എത്തി വഴി ചോദിക്കുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്യുന്ന യുവാവ് നാട്ടുകാര്‍ക്ക് തലവേദനയാകുന്നു.
വെളുത്ത കളര്‍ ഹീറോ എക്‌സ് പ്ലസ് ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചാണ് 20 വയസ് തോന്നുന്ന അപരിചിതന്‍ എത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ രണ്ട് സ്‌കൂളിലെ പെണ്‍കുട്ടികള്‍ക്ക് സമാനമായ സംഭവമുണ്ടായി. ഇത് സംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ പാമ്പാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവം ആവര്‍ത്തിക്കപ്പെടാതിരിക്കുവാന്‍ ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കുവാനും സംശയം തോന്നിയാല്‍ കുട്ടികള്‍ വാഹനങ്ങളുടെ നമ്പര്‍ ശ്രദ്ധിക്കാനും സ്‌കൂള്‍ അധികൃതര്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
