അർജുനായുള്ള തിരച്ചിലിൽ പ്രതീക്ഷ….റോഡിന്റെ മധ്യഭാഗത്ത് നിന്ന് സിഗ്നൽ; 70% യന്ത്രഭാഗങ്ങൾ തന്നെയെന്ന് സംഘം

കർണാടകയിൽ  മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തെരച്ചിൽ തുടരുന്നു. നിലവിൽ റോഡിന്റെ നടുഭാഗത്ത് നിന്ന് ലഭിച്ച സിഗ്നൽ പ്രകാരമാണ് തെരച്ചിൽ തുടരുന്നത്.

പാറയും മണ്ണും അല്ലാത്ത വസ്തുവിന്റെ സിഗ്നൽ ആണ് കിട്ടിയിരിക്കുന്നതെന്നാണ് വിവരം. അതേസമയം, സിഗ്നൽ ലോറിയുടേതാണെന്ന് ഉറപ്പിക്കാനായിട്ടില്ല. കൂടുതൽ പരിശോധനകൾ നടത്തി വരികയാണ്.

70% യന്ത്രഭാഗങ്ങൾ തന്നെ ആയിരിക്കാം എന്നാണ് റഡാർ സംഘം വ്യക്തമാക്കുന്നത്. സിഗ്നൽ ലഭിച്ച ഭാഗത്ത്‌ കൂടുതൽ മണ്ണ് എടുത്ത് പരിശോധന നടത്തിവരികയാണ്. സിഗ്നൽ ലഭിച്ച ഈ സ്ഥലം മാർക്ക് ചെയ്താണ് മണ്ണെടുത്ത് മാറ്റുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!