തുടർച്ചയായ ഭീകരാക്രമണങ്ങൾ… കത്വയിൽ സൈനിക വിന്യാസം ശക്തമാക്കി

കത്വ : തുടർച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ കത്വയിൽ സൈനിക വിന്യാസം ശക്തമാക്കി.

സ്പെഷ്യലൈസ്ഡ് സ്‌പെഷ്യൽ ഫോഴ്‌സ് യൂണിറ്റും ഒരു റെഗുലർ ആർമി ബറ്റാലിയനും ഉൾപ്പെടെ ഏകദേശം 1000 സൈനികരെ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിനായി മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. 37 അധിക ക്യൂ ആർ ടി സംഘത്തെയും കരസേന വിന്യസിച്ചു. സുരക്ഷ അവലോകനത്തിന് പിന്നാലെ പരിശോധനകളും കർശനമാക്കിയിട്ടുണ്ട്.

വനമേഖലകളിലും ഗ്രാമീണമേഖലകളിടക്കം പരിശോധന കർശനമാക്കാനാണ് തീരുമാനം.കൂടാതെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ അന്വേഷണത്തിൽ ജമ്മു കശ്മീർ പോലീസിനെ സഹായിക്കുമെന്ന് എൻ.ഐ.ഐ അറിയിച്ചിട്ടുണ്ട്.അതേസമയം ദോഡയിലെ തിരച്ചിലിൽ ഭീകരരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!