ഗവർണറെ മറികടന്ന് സർക്കാർ നീക്കം; കേരള, സാങ്കേതിക സര്‍വകലാശാലയിൽ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ

തിരുവനന്തപുരം  : ഗവര്‍ണറുമായി തുറന്ന പോരിന് ഒരുങ്ങി സര്‍ക്കാര്‍. എപിജെ അബ്ദുൾ കലാം സാങ്കേതിക സര്‍വകലാശാലയുടെ വിസി നിയമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് അഞ്ച് അംഗ സേര്‍ച്ച് കമ്മിറ്റി ഉണ്ടാക്കി. ഇതിൽ ഗവര്‍ണറുടെ പ്രതിനിധിയെ ഉൾപ്പെടുത്തിയിട്ടില്ല. നേരത്തെ നിയമസഭാ പാസാക്കുകയും രാഷ്ട്രപതി തള്ളുകയും ചെയ്ത സേര്‍ച്ച് കമ്മിറ്റി ബില്ലിലെ വ്യവസ്ഥ പ്രകാരമാണ് സര്‍ക്കാരിന്റെ നീക്കം. അഞ്ചംഗ കമ്മിറ്റിയിൽ യുജിസി പ്രതിനിധിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. കെടിയു അടക്കം ആറ് സര്‍വകലാശാലകളിലെ വിസി നിയമനത്തിന് ഗവർണർ അടുത്തിടെ സേർച് കമ്മിറ്റി ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിൻ്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!