വെള്ളപ്പൊക്കത്തെ തുടർന്ന് ബലക്ഷയം സംഭവിച്ച വീട് തകർന്നു വീണു, സംഭവം കോട്ടയത്ത്

കോട്ടയം :  നഗരസഭയുടെ 29-ആം വാർഡിൽ  കാരാപ്പുഴയിൽ പഴയ ബോട്ട് ജെട്ടിക്ക് സമീപം  തോട്ടത്തിൽ ചിറയിൽ  രാജേഷ് ടി ആർ ൻ്റെ വിടാണ്  ഇന്ന് രാവിലെ തകർന്ന് വീണത്.

കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിൽ വെള്ളം കയറുന്നത് പതിവായിരുന്നു തുടർന്ന് വീടിന്റെ ഭിത്തിയിൽ വിള്ളൽ രൂപപ്പെടുകയും, ഒരു ഭാഗം ചരിയുകയും ചെയ്തിരുന്നു. ഇതോടെ അപകടം മുന്നിൽ കണ്ട വീട്ടുകാർ ഇന്നലെ രാത്രി അടുത്ത വീട്ടിലേക്ക് മാറിയിരുന്നു ഇതുകൊണ്ട് വലിയ അപകടമാണ് ഒഴിവായത്.

രാജേഷും, ഭാര്യയും രണ്ട് മക്കളും കൂടാതെ പ്രായമായ രണ്ട് കിടപ്പ് രോഗികളും  ഈ വീട്ടിലാണ് താമസിച്ചിരുന്നത്.

വീട് ഇടിഞ്ഞു വീണതിനെ തുടർന്ന് വാർഡ് കൗൺസിലറും, വില്ലേജ് ഓഫീസറും സ്ഥലത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!