തിരുവല്ല നഗരസഭ ഓഫീസില്‍ ജോലിക്കിടെ ജീവനക്കാരുടെ റീല്‍സ് ചിത്രീകരണം; 8 ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

പത്തനംതിട്ട : തിരുവല്ല നഗരസഭ ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ 8 ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്.

തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. നഗരസഭ സെക്രട്ടറിയാണ് നോട്ടീസ് നല്‍കിയത്.

സംഭവത്തില്‍ 3 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് കാട്ടിയാണ് കാരണം കാണിക്കല്‍ നോട്ടീസ്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കർശന അച്ചടക്ക നടപടി ഉണ്ടാകുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ച പെൻ്റിങ് ഉണ്ടായിരുന്ന ഫയല്‍ ജോലികള്‍ തീർക്കാനായി എത്തിയ ജീവനക്കാരാണ് ജോലിക്കിടെ റീല്‍സ് എടുത്തത്. ഇത് സമൂഹമാധ്യമങ്ങളില്‍ പങ്കു വയ്‌ക്കുകയായിരുന്നു.

റീല്‍സിന് പലകോണുകളില്‍ നിന്നും ആശംസകളും വിമർശനങ്ങളും ഉയർന്നു. ഇതേ തുടർന്നാണ് നഗരസഭ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!