വിരുദുനഗർ : പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ നാലുപേർ മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ സത്തൂരിനടുത്ത് സ്ഥിതി ചെയ്യുന്ന പടക്ക ഫാക്ടറിയിലാണ് അപകടം ഉണ്ടായത്..പാണ്ടുവർപ്പെട്ടി ഗ്രാമത്തിലെ ഗുരു സ്റ്റാർ ഫയർവർക്‌സ് എന്ന കമ്പനിയിലായിരുന്നു അപകടം.
രണ്ട് നിർമാണ യൂണിറ്റുകൾ പൂർണമായും തകർന്നു. പരിക്കേറ്റവർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് സംഭവത്തെക്കുറിച്ച് സംസാരിച്ച വിരുദുനഗർ ജില്ലാ കളക്ടർ അറിയിച്ചു
