മംഗളുരു : കനത്ത മഴയിൽ വീടിന് മുകളിൽ മതിലിടിഞ്ഞ് വീണ് നാല് പേർ മരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം.
മംഗളൂരുവിന് അടുത്ത് ഉള്ളാൾ മദനി നഗറിലാണ് സംഭവം.റിഹാന മൻസിലിൽ യാസിർ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാൻ (17), റിഹാന (11) എന്നിവരാണ് മരിച്ചത്.
മതിൽ തകർന്ന് വീടിന് മുകളിൽ വീഴുകയായിരുന്നു. ഇതോടൊപ്പം മരവും കടപുഴകി വീടിന് മുകളിൽ വീണിരുന്നു. മൂന്ന് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തന ത്തിന് ഒടുവിലാണ് നാല് പേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്.