പാമ്പാടി : മീനടത്ത് തെങ്ങില്‍ കുടുങ്ങിയ ആളെ പാമ്പാടി ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി ഇന്ന് ഉച്ചക്ക് 12 മണിയോട് കൂടി മീനടം പുത്തന്‍പുരപടിക്ക് സമീപമുള്ള സോനു തോമസിന്റെ പുരയിടത്തിലെ ഉയരമുള്ള തെങ്ങിലാണ് തോട്ടക്കാട് സ്വദേശിയായ
ജോണ്‍ മണ്ണൂപ്പറമ്പില (69)കുടുങ്ങിയത് .
മെഷീന്‍ ഉപയോഗിച്ച് തെങ്ങുകയറുന്നതിനിടെ കാല്‍ കുഴഞ്ഞു തെങ്ങില്‍ കുടുങ്ങുകയായിരുന്നു..
ജോണിന്റെ ശബ്ദം കേട്ട് സമീപത്തെ വീട്ടില്‍ ജോലിയിൽ ഉണ്ടായിരുന്ന യുവാക്കള്‍ ഓടിയെത്തി. ഇയാളുടെ അടുത്തെത്തി പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ചു തെങ്ങില്‍ ചേര്‍ത്ത് ബന്ധിച്ചു.
തുടർന്ന് വിവരം അറിഞ്ഞ് പാമ്പാടിയില്‍ നിന്നും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമെത്തി വലയിലാക്കി താഴെയിറക്കി ആംബുലന്‍സില്‍ മീനടം ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു.
സ്റ്റേഷന്‍ ഓഫീസര്‍ വി വി സുവികുമാര്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍ അഭിലാഷ് കുമാര്‍ വി എസ് ഫയര്‍ ഓഫീസര്‍ മാരായ കിരണ്‍ എസ് എ, അര്‍ജുന്‍ കെ ആര്‍, ജിബിഷ് എം ആര്‍, നിഖില്‍ സി,ഫയര്‍മാന്‍ ഡ്രൈവര്‍ വി ബി ഹരീഷ് കുമാര്‍.അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഗ്രേഡ് എ എസ് ഐ അരവിന്താക്ഷന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു
