‘ഞെട്ടിക്കുന്ന ദുരന്തം’; എല്ലാവര്‍ക്കും സഹായം ഉറപ്പാക്കുമെന്ന് വിദേശകാര്യമന്ത്രി, ഹെല്‍പ്പ്‌ലൈന്‍ തുറന്നു

ന്യൂഡൽഹി  : കുവൈത്ത് ഫ്‌ലാറ്റിലുണ്ടായ തീപിടിത്തം ഞെട്ടിക്കുന്നതെന്ന് ഇന്ത്യ. 49 പേര്‍ മരിച്ചെന്നും 50 ഓളം പേര്‍ ചികിത്സയിലാണെന്നുമാണ് വിവരം ലഭിച്ചത്. ഇന്ത്യന്‍ അംബാസഡര്‍ സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ എക്‌സില്‍ കുറിച്ചു.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യന്‍ എംബസി ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ തുറന്നിട്ടുണ്ട്. +96565505246 എന്നതാണ് നമ്പര്‍. കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ നമ്പറില്‍ ബന്ധപ്പെടാന്‍ എംബസി അറിയിച്ചു. സാധ്യമായ എല്ലാ സഹായവും എംബസിയില്‍ നിന്നും ലഭിക്കുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

മലയാളികള്‍ ഉള്‍പ്പെടെ 195 പേരാണ് ആറുനില കെട്ടിടത്തില്‍ താമസിച്ചിരുന്നത്. അപകടസമയത്ത് 160 ലേറെ പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!